12 December Thursday

ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 29 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024


ഗാസ സിറ്റി
വടക്കൻഗാസയിലും മധ്യഗാസയിലും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ബെയ്‌ത്‌ ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രിക്ക്‌ സമീപമുള്ള ബഹുനിലക്കെട്ടിടത്തിലേക്ക്‌ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 20 പേർ കൊല്ലപ്പെട്ടു. യുദ്ധത്തിൽ വീട്‌ നഷ്‌ടപ്പെട്ടവർ താമസിച്ചിരുന്ന കെട്ടിടത്തിലേക്കായിരുന്നു ഇസ്രയേൽ ആക്രമണം.  രണ്ടുമാസമായി ആശുപത്രിയിലേക്ക്‌ ഇസ്രയേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്‌. നുസൈറത്ത്‌ അഭയാർഥിക്യാമ്പിലേക്ക്‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,805  ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top