ഐക്യരാഷ്ട്ര കേന്ദ്രം
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ആഫ്രിക്കയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. രക്ഷാസമിതിയില്‍ ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് സ്ഥിരാംഗത്വം. എൺപതു വർഷം കഴിഞ്ഞിട്ടും ഇതേ അവസ്ഥയിൽ തുടരുകയാണ്. വീറ്റോ അധികാരമുള്ള ഈ രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ നടപടികളെ നിയന്ത്രിക്കുന്നത്. ആഫ്രിക്കയെക്കൂടി കൗൺസിലിൽ ഉൾപ്പെടുത്തുന്നതിലൂടെ കാലാങ്ങളായി ഈ മേഖല നേരിട്ട നീതിനിഷേധത്തിന് പരിഹാരമാകുമെന്നും ഗുട്ടറസ് ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..