21 December Saturday

സിറിയയിലേക്ക്‌ അമേരിക്കൻ 
വ്യോമാക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


ദമാസ്കസ്‌
സിറിയയിൽ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യോമാക്രമണം നടത്തി അമേരിക്ക. ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ (ഐ എസ്‌) കേന്ദ്രങ്ങളിലേക്കാണ്‌ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്നാണ്‌ വിശദീകരണം. മേഖലയിൽ ഐഎസ്‌ നടത്തുന്ന ആക്രമണങ്ങളും അവരുടെ തുടർ നീക്കവും തടയുകയാണ്‌ ലക്ഷ്യമെന്ന്‌ അമേരിക്ക അറിയിച്ചു. സിറിയൻ ഡെമോക്രാറ്റിക്‌ ഫോഴ്‌സിനൊപ്പം ചേർന്ന്‌ ഐഎസിനെ നേരിടാനെന്ന പേരിൽ 900 സൈനികരെ അമേരിക്ക രാജ്യത്ത്‌ വിന്യസിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top