ലണ്ടൻ
ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ സമൂഹമാധ്യമമായ എക്‌സില്‍നിന്ന് പിന്‍വാങ്ങി. ഇനി വാര്‍ത്തകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്യില്ലെന്ന് ഗാര്‍ഡിയന്‍ പ്രസ്താവനയില്‍ അറിയിച്ചു. എക്‌സില്‍ നില്‍ക്കുന്നത് ഗുണത്തേക്കാൾ ദോഷമാണുണ്ടാക്കുന്നതെന്നും വിഷം വമിപ്പിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്‌സെന്നും ഗാര്‍ഡിയന്‍ പറഞ്ഞു. ഗാർഡിയന് എൺപതിലധികം അക്കൗണ്ടുകളും 2.07 കോടി ഫോളോവേഴ്‌സും എക്‌സിലുണ്ട്.
‘വംശീയതയും അങ്ങേയറ്റം തീവ്രവലതുപക്ഷ ഗൂഢാലോചനാ ആശയങ്ങളും പ്രചരിപ്പിക്കുന്നതാണ് എക്‌സിലെ ഉള്ളടക്കങ്ങൾ. വിഷം വമിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോമില്‍നിന്ന് പിന്‍വാങ്ങാൻ കുറച്ചുകാലമായി ആലോചിച്ചിരുന്നതാണ്. വിദ്വേഷ പ്രചാരണങ്ങൾക്ക് അടിവരയിടുന്നതായിരുന്നു അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് രാഷ്ട്രീയ ഇടപെടലുകള്‍ക്കായി എക്‌സിനെ ഉപയോഗപ്പെടുത്തുകയാണ്’–- ഗാര്‍ഡിയന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..