14 November Thursday

മസ്‌കിനും വിവേക്‌ രാമസ്വാമിക്കും സുപ്രധാന പദവി ; ചെലവ്‌ ചുരുക്കാൻ പുതിയ വകുപ്പ്‌ രൂപീകരിക്കാൻ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

വിവേക് രാമസ്വാമി / ഇലോൺ മസ്‌ക്


വാഷിങ്ടണ്‍
ടെസ്‌ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിനും ഇന്ത്യൻ വംശജനായ അമേരിക്കൻ സംരംഭകൻ വിവേക്‌ രാമസ്വാമിക്കും നിയുക്ത യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ സുപ്രധാന ചുമതല നൽകും. സർക്കാർ പ്രവർത്തനം കാര്യക്ഷമമാക്കാനായി പുതുതായി രൂപീകരിക്കുന്ന വകുപ്പിന്റെ ചുമതലയാണ്‌ ഇരുവർക്കും നൽകുക.

ഇരുവരുംചേര്‍ന്ന് തന്റെ ഗവൺമെന്റിലെ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അധികച്ചെലവുകളും ജീവനക്കാരുടെ എണ്ണവും നിയന്ത്രിക്കുമെന്നും ട്രംപ് വ്യക്തമാക്കി. താൻ അധികാരമേറ്റാൽ ഇലോൺ മസ്‌കിന്‌ സുപ്രധാന ചുമതല നൽകുമെന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ സമയത്തുതന്നെ ട്രംപ്‌ അറിയിച്ചിരുന്നു. മസ്‌ക്‌ ട്രംപിന്‌ പരസ്യ പിന്തുണയും അറിയിച്ചിരുന്നു.

ട്രംപിന്റെ അടുത്ത വിശ്വസ്തരിലൊരാളും മുന്‍ നാഷണൽ ഇന്റലിജന്‍സ് ഡയറക്ടറുമായ ജോണ്‍ റാറ്റ്ക്ലിഫിനെ യുഎസ്‌ രഹസ്യാന്വേഷണ ഏജന്‍സി(സിഐഎ)യുടെ ഡയറക്‌ടറായി നിയമിക്കും. ഫോക്‌സ്‌ ന്യൂസ് അവതാരകനായ പീറ്റ് ഹെഗ്സേത്ത് ആകും പുതിയ പ്രതിരോധ സെക്രട്ടറി. അര്‍ക്കന്‍സാസ് മുന്‍ ഗവര്‍ണര്‍ മൈക്ക് ഹക്കബിയാണ് ഇസ്രയേലിലെ അടുത്ത യുഎസ് സ്ഥാനപതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top