തബലീസി > ജോർജിയയുടെ പുതിയ പ്രസിഡന്റായി മുൻ ഫുട്ബോള്‍ താരവും ഭരണപക്ഷ പാർടി ജോർജിയൻ ഡ്രീമിന്റെ സ്ഥാനാർഥിയുമായ മിഖെയ്‌ൽ കവെലഷ്‌വിലി തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 26ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ജോർജിയൻ ഡ്രീം വിജയിച്ചിരുന്നു.
പാശ്ചാത്യ നയങ്ങളുടെ നിശിത വിമർശകനാണ് പുതിയ പ്രസിഡന്റ്. പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിയുടെ മുൻ സ്‌ട്രൈക്കറാണ്.
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നില്ലെന്നും താൻതന്നെ സ്ഥാനത്ത് തുടരുമെന്നും നിലവിലെ പ്രസിഡന്റ് സലോമി സുറാബിഷ്‌വിലി പ്രഖ്യാപിച്ചു. കടുത്ത പാശ്ചാത്യപക്ഷവാദിയാണ സലോമി. അവരെ ഇംപീച്ച് ചെയ്യാൻ ജോർജിയൻ ഡ്രീം ശ്രമിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..