കീവ് > റഷ്യൻ സൈന്യത്തിന് ഇന്ധനമെത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്തി ഉക്രയ്‌ൻ. ഉക്രയ്‌ൻ അതിർത്തിയിൽനിന്ന് 170 കിലോമീറ്റർ അകലെയുള്ള ഒറിയോൾ മേഖലയിലെ സ്‌റ്റീൽ ഹോഴ്‌സ് എണ്ണ സംഭരണ, വിതരണകേന്ദ്രത്തിലേക്കാണ് വെള്ളി രാത്രി തുടർ ആക്രമണം നടത്തിയത്. കേന്ദ്രത്തിൽ തീപടർന്നു. ആളപകടം റിപ്പോർട്ട് ചെയ്തിട്ടില്ല. 11 ഡ്രോൺ വെടിവച്ചിട്ടതായി റഷ്യ പറഞ്ഞു. അതേസമയം, ബെലഗോർഡിലേക്ക് ഉക്രയ്‌ൻ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പതുവയസ്സുകാരൻ കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയും സഹോദരിയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..