25 November Monday

ഒമാന്‍ മസ്‌ജിദ്‌ 
വെടിവയ്‌പ്: 
ഏറ്റെടുത്ത് 
ഐഎസ്

അനസ് യാസിന്‍Updated: Thursday Jul 18, 2024



മനാമ
ഒമാനിലെ ഇമാം അലി മസ്‌ജിദിൽ ആറുപേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു. മൂന്ന്‌ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണ്‌ ഐഎസ്‌ ഉത്തരവാദിത്തം ഏറ്റെടുത്തത്‌. ആക്രമണത്തിന്റെ വീഡിയോയും പങ്കുവെച്ചു.ബാഷ ജാൻ അലി ഹുസൈൻ എന്നയാളാണ്‌ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനെന്ന്‌ എംബസി അറിയിച്ചു. നാല് പാകിസ്ഥാൻകാരും ഒരു ഒമാൻ പൊലിസ് ഉദ്യോഗസ്ഥനുമാണ്‌ കൊല്ലപ്പെട്ട ബാക്കിയുള്ളവർ. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിലെ കാരണമോ, അറസ്‌റ്റോ മറ്റു വിവരങ്ങളോ ഒമാൻ പൊലിസ് പുറത്തുവിട്ടിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top