22 December Sunday

ഗാസയിലേക്കുള്ള ഭക്ഷണം തടയുന്നു ; ഭക്ഷണം ഇറക്കുമതി ചെയ്യാനുള്ള വ്യാപാരികളുടെ അപേക്ഷ സ്വീകരിക്കുന്നത്‌ നിർത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


ജറുസലേം
ഗാസയിലേക്ക്‌ ഭക്ഷണം എത്തിക്കുന്നതും തടസ്സപ്പെടുത്തി ഇസ്രയേല്‍. ഭക്ഷണം ഇറക്കുമതി ചെയ്യാനുള്ള വ്യാപാരികളുടെ അപേക്ഷ സ്വീകരിക്കുന്നത്‌ നിർത്തി ഇസ്രയേൽ. ഗാസ മേഖലയിലേക്ക്‌ കൂടുതൽ സഹായം എത്തിക്കണമെന്ന അമേരിക്കയുടെ ആവശ്യവും അവഗണിച്ചാണ്‌ ഇസ്രയേൽ നടപടി. ഗാസയിലെ പകുതിയിലേറെ മേഖലയിലേക്കും മാസങ്ങളായി മതിയായ സഹായം എത്തിക്കാനാകുന്നില്ല.  ഇസ്രയേൽ സർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധനമൂലം ഒക്‌ടോബർ 11 മുതൽ ഗാസയിലേക്ക്‌ ഭക്ഷ്യസാധനങ്ങളടക്കം എത്തിക്കാനാകുന്നില്ല. ഒരു വർഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിനിടെ ആദ്യമായാണ്‌ അവശ്യവസ്‌തുക്കൾ എത്തിക്കുന്നതിൽ ഇത്രയും തടസം നേരിടുന്നത്‌.   പതിനഞ്ച്‌ ദിവസമായി ഭക്ഷണമോ വെള്ളമോ ലഭിക്കാതിരുന്ന വടക്കൻ ഗാസയിൽ ചൊവ്വാഴ്‌ച മാത്രമാണ്‌ യുഎൻ ട്രക്കുകൾക്ക്‌ ഇസ്രയേൽ പ്രവേശനം അനുവദിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top