22 December Sunday

വെനസ്വെലയുടെ പ്രസിഡന്റ്‌ 
മഡൂറോയെ അംഗീകരിക്കില്ലെന്ന് അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ആന്റണി ബ്ലിങ്കന്‍


കരാക്കസ്‌
തെരഞ്ഞെടുപ്പിൽ നിക്കോളാസ്‌ മഡൂറോയോട്‌ പരാജയപ്പെട്ട എഡ്‌മുണ്ടോ ഗോൺസാലസിനെ മാത്രമേ  വെനസ്വെലയുടെ നിയുക്ത പ്രസിഡന്റായി അംഗീകരിക്കുവെന്ന്‌ അമേരിക്ക. അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സമൂഹമാധ്യമത്തിലൂടെയാണ്  ഇക്കാര്യം  വ്യക്തമാക്കിയത്‌.

ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ എഡ്‌മുണ്ടോ ഗോൺസാലസാണ്‌ ഏറ്റവും കൂടുതൽ വോട്ട്‌ നേടിയതെന്ന്‌ അമേരിക്ക നേരത്തേതന്നെ വാദിച്ചിരുന്നു. എന്നാൽ, വെനസ്വെലയുടെ സുപ്രീംകോടതി നടത്തിയ പുനഃപരിശോധനയിൽ മഡൂറോതന്നെയാണ്‌ യഥാർഥ വിജയിയെന്ന്‌ കണ്ടെത്തി. ഇത്‌ അംഗീകരിക്കാതെയാണ്‌ അമേരിക്കയുടെ പ്രഖ്യാപനം. ജനുവരി പത്തിനാണ്‌ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. സത്യപ്രതിജ്ഞ ചെയ്യാനുള്ള നാഷണൽ അസംബ്ലിയുടെ ക്ഷണം മഡൂറോ ഔദ്യോഗികമായി സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top