21 December Saturday

ട്രംപ്‌–മസ്‌ക്‌ ബിൽ 
വോട്ടിനിട്ട്‌ തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024


വാഷിങ്‌ടൺ
ചെലവ്‌ ചുരുക്കിയും വായ്പാപരിധി കുറച്ചും സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി നിയുക്ത പ്രസിഡന്റ്‌  ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ കൊണ്ടുവന്ന ബിൽ  യുഎസ്‌ പ്രതിനിധിസഭ വോട്ടിനിട്ട്‌ തള്ളി. ധനബില്‍ സമയബന്ധിതമായി പാസാകാതിരുന്നാല്‍ സാങ്കേതികമായി യുഎസ് സര്‍ക്കാര്‍ ചെലവുകള്‍ക്ക് പണമില്ലാത്ത സ്ഥിതിയാകും. ഇത്തരം സാഹചര്യത്തില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കാന്‍ തിരക്കിട്ട നീക്കങ്ങളും ചര്‍ച്ചകളും നടക്കുന്നു. അടച്ചുപൂട്ടല്‍ ഭീഷണി ഒഴിവാക്കാന്‍ അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി വീണ്ടും പ്രതിനിധിസഭ ചേരാനാണ് നീക്കം.

റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ചർച്ച ചെയ്‌ത്‌ ധാരണയിലെത്തി കൊണ്ടുവന്ന ബിൽ ഉപേക്ഷിച്ചാണ്‌ ട്രംപ് ശതകോടീശ്വരൻ ഇലോൺ മസ്‌ക്കിന്റെ സഹായത്തോടെ പുതിയ ബില്ലിന്‌ രൂപം കൊടുത്തത്‌. റിപ്പബ്ലിക്കൻ സ്പീക്കർ മൈക്ക് ജോൺസൺ അവതരിപ്പിച്ച ബില്ലാണ്‌ സഭ വോട്ടിനിട്ട്‌ തള്ളിയത്‌.   ഡെമോക്രാറ്റിക് പാർടി ബില്ലിനെ ശക്തമായി എതിർത്തു. റിപ്പബ്ലിക്കൻ പാർടിയിൽനിന്ന് 38 അംഗങ്ങളും ബില്ലിനെ എതിർത്തു. 235 പേർ ബില്ലിനെ എതിർത്തപ്പോൾ 174 പേരാണ്‌ ബില്ലിനെ അനുകൂലിച്ചത്‌.  20 അംഗങ്ങൾ വോട്ട് ചെയ്‌തില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top