11 October Friday

ഒറ്റ ദിവസം, 
299 സൺ സ്പോട്ട്‌ കാണപ്പെട്ടതായി ശാസ്‌ത്ര ലോകം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

ആഗസ്ത് എട്ടിന് കാണപ്പെട്ട സൺസ്പോട്ടുകൾ


വാഷിങ്‌ടൺ
സൂര്യനിൽ ഒറ്റദിവസം 299 സൺ സ്പോട്ട്‌ (സൗരകളങ്കം) കാണപ്പെട്ടതായി ശാസ്‌ത്ര ലോകം. ആഗസ്ത് എട്ടിനായിരുന്നു പ്രതിഭാസം. കഴിഞ്ഞ ഇരുപതുവർഷത്തിനിടെയുള്ള റെക്കോഡാണിതെന്ന്‌ അമേരിക്കയിലെ സ്‌പേസ്‌ വെതർ പ്രഡിക്ഷൻ സെന്റർ പറയുന്നു.

സൂര്യനിലെ തീവ്ര കാന്തിക മണ്ഡലം കേന്ദ്രീകരിച്ചുള്ള ഈ പ്രതിഭാസം വർധിച്ചു വരികയാണ്‌. ഇതോടനുബന്ധിച്ചുള്ള സൗര കൊടുങ്കാറ്റുകളും ഏറുന്നു. അതിതീവ്ര സൗരകൊടുങ്കാറ്റുകൾ ബഹിരാശ ഉപഗ്രഹങ്ങൾക്കും ഭൂമിയുടെ കാന്തിക മണ്ഡലത്തിനും ഭീഷണിയാണ്‌. വാർത്താവിനിമയ സംവിധാനങ്ങൾ, വൈദ്യുതി ഗ്രിഡുകൾ എന്നിവയെയും ഇവ ബാധിക്കാറുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top