തെഹ്‌റാൻ
ഗാസയിൽ നടക്കുന്നത് അമേരിക്കയുടെ നിഴൽയുദ്ധമെന്ന് ഇറാൻ വിദേശമന്ത്രി ഹൊസൈൻ അമിർ അബ്‌ദൊള്ളാഹിയൻ. ഇസ്രയേലിൽക്കൂടി അമേരിക്കയാണ് അടിച്ചമർത്തപ്പെട്ട പലസ്തീൻകാരെ ആക്രമിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ടെൽ അവീവ് സന്ദർശനവും ഇസ്രയേലിന് യുദ്ധസഹായം എത്തിക്കുന്നതും ഇതിന്റെ തെളിവാണ്. ഗാസയിലേക്കുള്ള ബോംബാക്രമണം തുടർന്നാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ അനുകൂല പ്രമേയവുമായി അമേരിക്ക
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന പ്രമേയം വീറ്റോ ചെയ്തതിനുപിന്നാലെ, രക്ഷാസമിതിയിൽ ഇസ്രയേൽ അനുകൂല പ്രമേയവുമായി അമേരിക്ക. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അനുമതിയുണ്ടെന്ന പ്രമേയമാണ് അമേരിക്ക അവതരിപ്പിച്ചത്. ‘മേഖലയുടെ സുരക്ഷയും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന സംഘങ്ങൾക്ക് ആയുധമെത്തിക്കുന്നത് ഇറാൻ നിർത്തണ’മെന്നും ആവശ്യപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..