ഇസ്ലാമാബാദ് > പാക്കിസ്ഥാനിൽ വിവിധ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 32 പേർ കൊല്ലപ്പെട്ടു. 47 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഘർഷമുണ്ടായത്. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖുറം ജില്ലയിലെ അലിസായി, ബാഗാൻ ഗോത്രവിഭാഗങ്ങൾ തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
വ്യാഴാഴ്ച തീവ്രവാദികൾ ഒരു കൂട്ടം വാഹനങ്ങൾക്കു നേരെ വെടിയുതിർക്കുകയും ആക്രമണത്തിൽ 47 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ബാലിഷ്ഖേൽ, ഖർ കാലി, കുഞ്ച് അലിസായി, മഖ്ബൽ എന്നിവിടങ്ങളിലും വെടിവെപ്പ് തുടരുകയാണ്. വീടുകളും കടകളും ആക്രമണത്തിൽ തകർന്നു. കുറം മേഖലയിൽ അലിസായി, ബഗാൻ ഗോത്രങ്ങൾ പരസ്പരം വെടിയുതിർത്തു. സംഘർഷത്തെ തുടർന്ന് കുറമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതായി അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..