വാഷിങ്‌ടൺ
അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റാലുടന്‍ ട്രാൻസ്‌ജെൻഡറുകളെ നിരോധിക്കുമെന്ന പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. ‘‘കുട്ടികളിലെ ലിംഗമാറ്റ പ്രക്രിയകൾ നിരോധിച്ച് ഉത്തരവിറക്കും. ട്രാൻസ്‌ജെൻഡറുകളെ സ്കൂളുകളിൽനിന്നും സൈന്യത്തിൽനിന്നും പുറത്താക്കും. ആണ്, പെണ്ണ് എന്നിങ്ങനെ ലോകത്ത് രണ്ട് ലൈംഗികവിഭാഗങ്ങൾ മാത്രമേ ഉള്ളൂ എന്നത് അമേരിക്കയുടെ ഔദ്യോഗിക നയമാക്കും’’–- അരിസോണയിൽ കൺസർവേറ്റീവ് യുവജനവിഭാഗത്തിന്റെ പരിപാടിയിൽ ട്രംപ് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തെ മുൻ ഊഴത്തിൽത്തന്നെ ട്രംപ് ട്രാൻസ്‌ജെൻഡർ വിരുദ്ധ നടപടികൾക്ക് കുപ്രസിദ്ധനായിരുന്നു. ഇത്തവണ മറ്റൊരു പ്രഖ്യാപിത ട്രാൻസ്‌ജെൻഡർ വിരുദ്ധനായ വ്യവസായി ഇലോൺ മസ്കിനെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കവെ, ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നിലപാട് കടുപ്പിക്കുമെന്ന പരസ്യപ്രഖ്യാപനമാണ് ട്രംപിന്റെ പ്രസ്താവന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..