ജറോറ > സുസുക്കി മോട്ടോഴ്സ് മുൻ ചെയർമാൻ ഒസാമു സുസുക്കി (94) അന്തരിച്ചു. ലിംഫോമ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒസാമു സുസുക്കി നാല്പതു വർഷത്തോളം സുസുക്കി മോട്ടോഴ്സിനെ നയിച്ചു. 2021-ൽ 91-ാം വയസ്സിലാണ് കമ്പനിയിൽ നിന്ന് അദ്ദേഹം വിരമിച്ചത്. 2015 ജൂണിൽ സുസുക്കി പ്രസിഡൻ്റ് സ്ഥാനം മകന് കൈമാറി. ഒസാമു ഒരു വർഷത്തോളം ചെയർമാനും സിഇഒ ആയി തുടരുകയും ചെയ്തു.
1930 ജനുവരി 30 ന് ജെറോയിലെ കർഷക കുടുംബത്തിലാണ് ഒസാമു സുസ്കി ജനിച്ചത്. ടോക്കിയോയിലെ ചുവോ സർവകലാശാലയിൽ നിയമ ബിരുദം പൂർത്തിയാക്കി. ജൂനിയർ ഹൈസ്കൂൾ അധ്യാപകനായും നൈറ്റ് ഗാർഡായും പാർട്ട് ടൈം ജോലി ചെയ്തിട്ടുണ്ട് ഒസാമു. കുടുംബ ബിസിനസിൽ ചേരുന്നത് വരെ അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
ഒസാമ ചെയർമാനായിരുന്നപ്പോഴാണ് കോംപാക്റ്റ് കാറുകളുടെ മുൻനിര നിർമ്മാതാക്കളെന്ന നിലയിൽ കമ്പനി അറിയപ്പെട്ടത്. 1983-ൽ ഇന്ത്യൻ വിപണിയിലേക്ക് സുസുക്കി എത്തുന്ന തീരുമാനത്തിന് അദ്ദേഹം നേതൃത്വം നൽകി. കാർ നിർമ്മാതാവിന് ഭൂരിഭാഗം ഓഹരികളും കൈവശമുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..