മോസ്‌കോ
റഷ്യൻ വ്യോമാതിർത്തിക്കുള്ളിൽ അസർബൈജാൻ വിമാനം തകർന്നുവീണതില്‍ മാപ്പുചോദിച്ച് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യന്‍ അതിര്‍ത്തിയില്‍ ഇത്തരം സംഭവമുണ്ടായത് ദൗർഭാഗ്യകരമാണെന്നും ഇക്കാര്യത്തില്‍ അസർബൈജാൻ പ്രസിഡന്റിനോട് മാപ്പുചോദിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.
ബാകുവിൽനിന്ന് ചെച്‌നിയയിലെ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്ന വിമാനം ബുധനാഴ്‌ച തകർന്നുവീണ് 38 പേരാണ് കൊല്ലപ്പെട്ടത്. ഉക്രയ്‌ൻ ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിക്കാനായി ഗ്രോസ്‌നിക്ക് സമീപമുള്ള കേന്ദ്രത്തിൽനിന്ന് മിസൈലുകൾ വിക്ഷേപിച്ചിരുന്നതായി റഷ്യ അറിയിച്ചു. എന്നാൽ ഇതിലൊന്ന് പതിച്ചാണ് വിമാനം തകർന്നതെന്ന് റഷ്യ സ്ഥിരീകരിച്ചിട്ടില്ല. റഷ്യൻ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അമേരിക്കയും പാശ്ചാത്യമാധ്യമങ്ങളും ആരോപിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..