29 December Sunday

ഇന്ത്യൻ കുടിയേറ്റക്കാരെച്ചൊല്ലി 
"ട്രംപ്‌ പട'യില്‍ ഉൾപ്പോര്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024


വാഷിങ്‌ടൺ
ട്രംപ്‌ എഐ ഉപദേശകനായി ഇന്ത്യൻ വംശജന്‍ ശ്രീരാം കൃഷ്‌ണനെ നിയമിച്ചതിനുപിന്നാലെ ഇന്ത്യൻ കുടിയേറ്റക്കാരെച്ചൊല്ലി അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയത്തിൽ ഉൾപ്പോര്‌. കടുത്ത വംശീയവാദികളായ ട്രംപ്‌ അനുകൂലികൾ കുടിയേറ്റക്കാരെ ആട്ടിപ്പായിക്കണമെന്ന വാശിയിലാണ്. എന്നാല്‍ ശതകോടീശ്വരൻ ഇലോൺ മസ്‌കും ഇന്ത്യൻ വംശജൻ വിവേക്‌ രാമസ്വാമിയും തൊഴിൽ നൈപുണ്യമുള്ളവരുടെ കുടിയേറ്റത്തിന്‌ അനുകൂലമായ നിലപാട് സ്വീകരിക്കുന്നു.

അമേരിക്കൻ ടെക്‌ തലസ്ഥാനമായ സിലിക്കൺ വാലിയുടെ നട്ടെല്ല്‌ ഇന്ത്യൻ കുടിയേറ്റക്കാരാണ്‌. അതിനാൽത്തന്നെ സാങ്കേതികവിദ്യയുടെ വികാസത്തിൽ അമേരിക്കയെ ഒന്നാം സ്ഥാനത്ത്‌ നിലനിർത്തുന്നതിന്‌ തൊഴിൽ നൈപുണ്യമുള്ളവരെ രാജ്യത്തേക്ക്‌ ആകർഷിക്കുന്ന എച്ച്‌വൺബി  വിസ സമർഥമായി വിനിയോഗിക്കണമെന്ന നിലപാടാണ്‌ മസ്‌കിന്റേത്‌. മസ്‌കും എച്ച്‌വൺബി വിസയിലാണ്‌ അമേരിക്കയിലെത്തിയത്‌. എന്നാൽ മസ്‌കിന്റെ  ഉടമസ്ഥതയിലുള്ള എക്‌സിൽതന്നെ ട്രംപ്‌ അനുകൂലികൾ ഈ നിലപാടിനെതിരെ രംഗത്തുവന്നു. ഇന്ത്യൻ വംശജന്‍ ശ്രീരാം കൃഷ്‌ണനെ ട്രംപ് ഉപദേശകനാക്കിയത് അതീവ ദുഃഖകരമാണെന്ന് തീവ്രവലതുപക്ഷ നിലപാടുള്ള ട്രംപ് അനുകൂലികള്‍ വാദിക്കുന്നു.രാഷ്ട്രീയ താൽപര്യങ്ങൾക്കായി വംശീയവികാരം ആളിക്കത്തിച്ചതിന്റെ പരിണിതഫലമാണ്‌ ട്രംപിന്റെ കൂട്ടാളികള്‍ക്കിടയിലെ ഉൾപ്പോരിലൂടെ വെളിവാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top