23 December Monday

2 മാധ്യമപ്രവർത്തകർ രാജ്യദ്രോഹക്കുറ്റം ചെയ്തെന്ന് 
ഹോങ്‌കോങ്‌ 
കോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


ഹോങ്‌കോങ്‌
രാജ്യദ്രോഹക്കേസില്‍ രണ്ട്‌ മുതിർന്ന മാധ്യമപ്രവർത്തകർ കുറ്റക്കാരെന്ന്‌ വിധിച്ച് ഹോങ്‌കോങ്‌ കോടതി. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടൽ  ‘സ്റ്റാൻഡ്‌ ന്യൂസി’ന്റെ മുഖ്യപത്രാധിപന്മാരായിരുന്ന ചുങ്‌ പുയിക്വെൻ, പാട്രിക്‌ ലാം എന്നിവര്‍ക്കെതിരെയാണ് വിധി. രാജ്യസുരക്ഷയ്ക്ക്‌ ഭീഷണിയായ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഇവര്‍ ഗൂഢാലോചന നടത്തിയെന്ന് കോടതി വിധിച്ചു. 2021 ഡിസംബറിലാണ് കേസെടുത്തത്. സ്ഥാപനത്തിന്റെ ഓഫീസുകള്‍ റെയ്‌ഡ് ചെയ്ത്  സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇതോടെ ‘സ്റ്റാൻഡ്‌ ന്യൂസ്’ അടച്ചുപൂട്ടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top