23 December Monday

സിറിയയിൽ 
യുഎസ്‌ സൈനിക താവളത്തില്‍ 
ആക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


ദമാസ്കസ്‌
കിഴക്കൻ സിറിയയിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ റോക്കറ്റ്‌ ആക്രമണം. കോണികോ എണ്ണപ്പാടത്തിനു സമീപമുള്ള സൈനികതാവളത്തിലേക്കാണ്‌ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച്‌ നിരവധി തവണ ആക്രമണം നടത്തിയത്‌. സൈനികതാവളത്തിൽ വൻ  സ്‌ഫോടനമുണ്ടായതായും റിപ്പോർട്ട്‌. ഇറാൻ അനുകൂല സംഘടനകളാണ്‌ ആക്രമണം നടത്തിയതെന്ന്‌ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

കഴിഞ്ഞ ഒക്ടോബറിൽ ഗാസയിലേക്ക്‌ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചശേഷം സിറിയയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായി. ഒരാഴ്ചയിലേറെയായി യുഎസ് താവളത്തിലേക്ക് റോക്കറ്റ് ആക്രമണം രൂക്ഷമാണ്. പലസ്തീൻകാരെ കൊന്നൊടുക്കാൻ ഇസ്രയേലിന്‌ സർവ പിന്തുണയും നൽകുന്ന അമേരിക്കയ്ക്കെതിരെ മേഖലയിൽ എതിർപ്പ്‌ രൂക്ഷമാവുകയാണ്‌. ഇറാഖില്‍ ൨൫൦൦, സിറിയയില്‍ ൯൦൦ഉം പട്ടാളക്കാരാണ് ഇപ്പോഴുള്ളതെന്നാണ് അമേരിക്കയുടെ കണക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top