കാരക്കസ്
അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ പദ്ധതിപ്രകാരം പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വധിക്കാനും സർക്കാരിനെ അട്ടിമറിക്കാനും ശ്രമിച്ച ആറ് വിദേശപൗരരെ അറസ്റ്റ് ചെയ്തതായി വെനസ്വേലയുടെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൂന്ന് അമേരിക്കക്കാരും രണ്ട് സ്പെയിൻകാരും ഒരു ചെക്ക് റിപ്പബ്ലിക് സ്വദേശിയുമാണ് അറസ്റ്റിലായത്.
സർക്കാരിലെ ഉന്നതസ്ഥാനങ്ങളിലുള്ള മറ്റ് നേതാക്കളെ വധിക്കാനും ഇവർ പദ്ധതിയിട്ടതായി ആഭ്യന്തരമന്ത്രി ഡിയോസ്‌ഡാഡോ കാബെല്ലൊ അറിയിച്ചു. ഇവരിൽനിന്ന് പിടിച്ചെടുത്ത തോക്കുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അറസ്റ്റിലായ അമേരിക്കക്കാരിൽ ഒരാൾ യുഎസ് നാവികസേനയുടെ പ്രത്യേക ദൗത്യസംഘത്തിലെ അംഗമാണ്.
സൈനികൻ ഉൾപ്പടെ മൂന്ന് പൗരർ അറസ്റ്റിലായ വിവരം സ്ഥിരീകരിച്ചെങ്കിലും അമേരിക്ക അട്ടിമറിശ്രമം നിരാകരിച്ചു. വെനസ്വേലൻ തെരഞ്ഞെടുപ്പിൽ മഡൂറോ വിജയിച്ചത് അട്ടിമറിയിലൂടെയാണെന്ന് ആരോപിച്ച് അമേരിക്കൻ പിന്തുണയോടെ പ്രതിപക്ഷപാർട്ടികൾ കലാപത്തിന് ശ്രമിച്ചിരുന്നു. മഡൂറോയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ അമേരിക്ക ഉപരോധവും പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് അട്ടിമറിശ്രമം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..