കാരക്കാസ്
വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിക്കോളാസ് മഡൂറോയുടെ വിജയം അംഗീകരിച്ച് എതിർ സ്ഥാനാർഥിയും വലതുപക്ഷ നേതാവുമായ എഡ്മുണ്ടോ ഗോൺസാലസ്. മഡൂറോയുടെ വിജയം അംഗീകരിക്കുന്നതായി ഒപ്പിട്ട രേഖ ഗോൺസാലസ് സർക്കാരിന് നൽകി. കഴിഞ്ഞ ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പിൽ മഡൂറോയുടെ വിജയം എഡ്മുണ്ടോ ഗോൺസാലസ് അംഗീകരിച്ചിരുന്നില്ല. എന്നാൽ വിജയം അംഗീകരിച്ചുള്ള രേഖയിൽ എഡ്മുണ്ടോ ഗോൺസാലസിനെ ഭീഷണിപ്പെടുത്തി ഒപ്പിടീക്കുകയായിരുന്നുവെന്ന് പാശ്‌ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ പദ്ധതിപ്രകാരം പ്രസിഡന്റ് മഡൂറോയെ വധിക്കാനും സർക്കാരിനെ അട്ടിമറിക്കാനും ശ്രമിച്ച ആറ് വിദേശപൗരരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പുറത്തുവന്നതിനിടെയാണ് വലതുപക്ഷ നേതാവ് വിജയം അംഗീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..