22 December Sunday

സമാധാനത്തിനുള്ള നൊബേൽ ഹിരോഷിമ, നാഗസാക്കി അതിജീവിതരുടെ സന്നദ്ധ സംഘടനയ്ക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

സ്റ്റോക്‌ഹോം>  2024 ലെ  സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സന്നദ്ധ സംഘടനയാണ്‌ നിഹോണ്‍ ഹിഡാന്‍ക്യോ.

ജപ്പാൻ കോൺഫെഡറേഷൻ ഓഫ് എ- ആൻഡ് എച്ച്- ബോംബ് സഫറേഴ്സ് ഓർഗനൈസേഷൻസാണ്‌ നിഹോൺ ഹിഡാൻക്യോ എന്നറിയപ്പെടുന്നത്‌, 1956-ൽ ഹിബകുഷയാണിത്‌ സ്ഥാപിക്കുന്നത്‌. വിദ്യാഭ്യാസ കാമ്പെയ്നുകള്‍ സൃഷ്ടിച്ചും, ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ പോരാടിയതിൽ ഹിബാകുഷ വലിയ പങ്കുവഹിച്ചെന്ന് നൊബേല്‍ സമ്മാന കമ്മിറ്റി കണ്ടെത്തി.

അണുബോംബിൽ ഇരയാക്കപ്പെട്ടവർക്ക്‌ വേണ്ടി പ്രവർത്തിക്കുക, ആണവായുധങ്ങൾ ആഗോളതലത്തിൽ നിർത്തലാക്കുക എന്നിവയാണ്‌ നിഹോണ്‍ ഹിഡാന്‍ക്യോയുടെ സ്ഥാപക ലക്ഷ്യം. ലോകത്ത്, പ്രത്യേകിച്ച് പശ്ചിമേഷ്യ, ഉക്രെയ്ൻ, സുഡാൻ എന്നിവിടങ്ങളിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ്‌ ഈ പ്രഖ്യാപനം.

2023 ൽ നൊബേൽ ലഭിച്ചത്‌ ഇറാൻ മനുഷ്യവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്കാണ്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിനെതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും അവർ നടത്തിയ പോരാട്ടത്തിനാണ്‌ പുരസ്കാരം ലഭിച്ചത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top