08 October Tuesday

2024ലെ ഭൗതികശാസ്ത്ര നൊബേൽ ജോൺ ജെ ഹോപ്ഫീൽഡിനും ജെഫ്റി ഇ ഹിന്റണും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

സ്റ്റോക്‌ഹോം > ഭൗതിക ശാസ്ത്രത്തിനുള്ള 2024ലെ നൊബേൽ പുരസ്കാരത്തിന്  ജോൺ ജെ ഹോപ്ഫീൽഡും ജെഫ്റി ഇ ഹിന്റണും അർഹരായി. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകൾക്കാണ് പുരസ്കാരം.

11 മില്യൺ സ്വീഡിഷ്‌ ക്രോണ(8.3 കോടി രൂപ)യാണ്‌ പുരസ്കാരത്തുക. 14ന്‌ സാമ്പത്തിക ശാസ്ത്ര പുരസ്കാരത്തോടെ ഈ വർഷത്തെ നൊബേൽ പ്രഖ്യാപനം അവസാനിക്കും. പുരസ്കാരം ഏർപ്പെടുത്തിയ ആൽഫ്രെഡ്‌ നൊബേലിന്റെ  ചരമവാർഷികമായ ഡിസംബർ പത്തിന്‌ സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ്‌ പുരസ്കാരദാനം.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top