23 December Monday

ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ്‌ വളപ്പിൽ ഉത്തരകൊറിയയുടെ മാലിന്യ ബലൂണുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

സോൾ > ഉത്തരകൊറിയ വിക്ഷേപിച്ച മാലിന്യം വഹിക്കുന്ന ബലൂണുകൾ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ്‌ വളപ്പിൽ പതിച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. ഉത്തരകൊറിയയിലേക്ക്‌ കൊറിയൻ പോപ്പ്‌ പാട്ടുകളും രാജ്യവിരുദ്ധ സന്ദേശങ്ങളും പ്രക്ഷേപണം ചെയ്തതിനുള്ള പ്രതികാര നടപടിയാണിതെന്ന്‌ കരുതപ്പെടുന്നു. ദക്ഷിണകൊറിയ ലഘുലേഖകൾ വഹിക്കുന്ന ബലൂണുകൾ രാജ്യത്തിനുള്ളിലേക്ക്‌ അയച്ചെന്നാരോപിച്ച്‌ രണ്ടായിരത്തോളം മാലിന്യ ബലൂണുകളാണ്‌ മെയ്‌ അവസാനം മുതൽ ഉത്തരകൊറിയ ദക്ഷിണകൊറിയയിലേക്ക്‌ വിക്ഷേപിച്ചത്‌. രാജ്യങ്ങൾ തമ്മിൽ ശീതയുദ്ധ സമാനമായ സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top