22 November Friday

ചൊവ്വയുടെ ഉള്ളില്‍ സമുദ്രമുണ്ടെന്ന് ഗവേഷകർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


വാഷിങ്‌ടൺ
ചൊവ്വയുടെ ഉപരിതലത്തിൽനിന്ന്‌ 11.5 മുതല്‍- 20 കിലോമീറ്റർ വരെ ആഴത്തിൽ സമുദ്രസമാനമായ ജലശേഖരമുണ്ടെന്ന് ഗവേഷകർ. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താമെന്ന പ്രതീക്ഷക്ക് പുതുജീവന്‍ പകരുന്നതാണ്  കണ്ടെത്തല്‍. കലിഫോർണിയ സർവകലാശാലയും സാൻ ഡീഗോ സ്ക്രിപ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ്‌ ഓഷ്യാനോഗ്രാഫിയും സംയുക്തമായി നടത്തിയ പഠനത്തിന്റെ വിശദാംശം പ്രൊസീഡിങ്‌സ്‌ ഓഫ്‌ ദ നാഷണൽ അക്കാദമി ഓഫ്‌ സയൻസസ് പ്രസിദ്ധീകരിച്ചു.
നാസയുടെ ഇൻസൈറ്റ്‌ ലാൻഡറിലെ ഭൂകമ്പമാപിനി ഉപയോഗിച്ച്‌ ഗ്രഹോപരിതലത്തിൽനിന്ന്‌ ശേഖരിച്ച വിവരങ്ങളാണ്‌ സംഘം വിശകലനം ചെയ്തത്‌. ചൊവ്വയുടെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം നേരത്തേ കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top