08 September Sunday

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞു: 8 ഇന്ത്യക്കാരടക്കം 9 പേരെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

മസ്‌ക്കത്ത്‌ > ഒമാൻ തീരത്ത്‌ എണ്ണക്കപ്പൽ മറിഞ്ഞ്‌ അപകടം. കാണാതായ 16 ജീവനക്കാരിൽ ഒമ്പതുപേരെ രക്ഷപ്പെടുത്തി. ഇതിൽ എട്ടുപേരും ഇന്ത്യക്കാരാണ്‌. മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുന്നു. കോമൊറോസ്‌ പതാക വഹിക്കുന്ന പ്രെസ്‌റ്റീജ്‌ ഫാൽക്കൺ എന്ന കപ്പലാണ്‌ ബുധൻ രാവിലെ മറിഞ്ഞത്‌. 13 ഇന്ത്യക്കാരും മൂന്ന്‌ ശ്രീലങ്കക്കാരുമായിരുന്നു ജീവനക്കാർ.

റാസ്‌ മദ്രാക്കയിൽനിന്ന്‌ 25 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. യമനിലെ ഏദൻ തുറമുഖത്തേക്ക്‌ പോകവെ, കടൽക്ഷോഭത്തിലും കൊടുങ്കാറ്റിലുംപെട്ട്‌ മറിയുകയായിരുന്നു. ജീവനക്കാർക്കായുള്ള തിരച്ചിലിൽ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ്‌ തേജ്‌ കപ്പലിനെയും വിന്യസിച്ചിട്ടുണ്ട്. ദീർഘദൂര നിരീക്ഷണവിമാനവും ഒമാൻ തീരത്തുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top