കാഠ്‌മണ്ഡു
നേപ്പാളിൽ കെ പി ശർമ ഒലി നാലാം തവണ പ്രധാനമന്ത്രിയായി തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തു. പ്രസിഡന്റ് രാംചന്ദ്ര പൗഡേലാണ് കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻയുഎംഎൽ) നേതാവായ ഒലിയെ ഞായറാഴ്‌ച പ്രധാനമന്ത്രിയായി നിയമിച്ചത്.
പ്രധാനമന്ത്രിയായിരുന്ന പുഷ്പ കമൽ ദാഹാൽ പ്രചണ്ഡ വിശ്വാസവോട്ടിൽ പരാജപ്പെട്ടതോടെയാണ് ഒലിക്ക് വഴിയൊരുങ്ങിയത്. ഭരണഘടനപ്രകാരം 30 ദിവസത്തിനുള്ളിൽ പാർലമെന്റിൽ വിശ്വാസവോട്ട് തേടണം.
275 അംഗ പ്രതിനിധിസഭയിൽ 138 വോട്ടുവേണം വിശ്വാസവോട്ട് ജയിക്കാൻ. നേപ്പാളി കോൺഗ്രസിന് 89 സീറ്റും സിപിഎൻയുഎംഎല്ലിന് 78 സീറ്റുമാണുള്ളത്. പ്രചണ്ഡയുടെ കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്ററിന് 32 സീറ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..