22 December Sunday

മസ്‌കത്തില്‍ പള്ളിയില്‍ വെടിവയ്‌പ് ; ഇന്ത്യക്കാരനടക്കം 6 പേർ കൊല്ലപ്പെട്ടു

അനസ് യാസിന്‍Updated: Wednesday Jul 17, 2024


മനാമ
ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെ വാദി അൽ കബീറിലുള്ള ഇമാം അലി പള്ളിയിലുണ്ടായ വെടിവയ്‌പ്പിൽ ഇന്ത്യക്കാരനും പൊലീസ്‌ ഉദ്യോഗസ്ഥനുമടക്കം ആറുപേർ കൊല്ലപ്പെട്ടു. മൂന്ന്‌ അക്രമികളെ വെടിവച്ചുകൊന്നു. ഒരു ഇന്ത്യക്കാരനടക്കം 28 പേർക്ക് പരിക്കേറ്റെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു. ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടെന്നും ഒരാൾക്ക്‌ പരിക്കേറ്റെന്നും ഒമാൻ വിദേശ മന്ത്രാലയം അറിയിച്ചതായി ഇന്ത്യൻ എംബസി എക്‌സിൽ അറിയിച്ചു. പേരു വിവരം വെളിപ്പെടുത്തിയിട്ടില്ല.

ഷിയാ മുസ്ലിങ്ങളുടെ അഷൂറ ആചരണത്തോടനുബന്ധിച്ച് പള്ളിയിൽ തടിച്ചുകൂടിയവർക്കുനേരെ തിങ്കളാഴ്ച രാത്രി പത്തോടെ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു. ഈ സമയം എഴുന്നൂറോളംപേർ പള്ളിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്‌. സംഭവത്തിൽഅന്വേഷണം പുരോഗമിക്കുകയാണ്. നാലു പാകിസ്ഥാന്‍ പൗരൻമാർ മരിച്ചതായും 30 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ എംബസി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top