27 December Friday

ഇസ്രയേലിലെ ബസ് സ്റ്റേഷനിൽ വെടിവെപ്പ്; അക്രമിയെ വെടിവെച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

photo credit: facebook

ജെറുസലേം>  ഇസ്രയേലിലെ ബീർഷെബ സെൻട്രൽ ബസ് സ്റ്റേഷനിൽ വെടിവെയ്‌പ്പ്‌. ഞായറാഴ്ച നടന്ന വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത്‌ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ പൊലീസ് അറിയിച്ചു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ഒരാഴ്ചയ്ക്കിടെ ഇസ്രയേലിൽ സാധാരണക്കാർക്കുനേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ഒക്‌ടോബർ ഒന്നിന് ഇസ്രയേലിലെ ടെൽ അവീവിൽ  വെടിവയ്‌പ്പുണ്ടായി. ലൈറ്റ് റെയിൽവേ സ്റ്റേഷന് സമീപം ജറുസലേം സ്ട്രീറ്റിൽ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പൊലീസ് റിപ്പോർട്ട് ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top