22 December Sunday

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിധി വേട്ട; ഉത്തരം കിട്ടിയത്‌ 31 വർഷങ്ങൾക്ക്‌ ശേഷം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

photo credit: X

ഫ്രാൻസ്‌>  ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിധി വേട്ടയ്ക്ക്‌ വിരാമമായി.  31 വർഷം നീണ്ടുനിന്ന "ഓൺ ദി ട്രെയിൽ ഓഫ് ദി ഗോൾഡൻ ഔൾ" എന്ന നിധി വേട്ടയ്ക്കാണ്‌ ഒടുവിൽ ഉത്തരമായത്‌. ഫ്രാൻസിലാണ്‌ സംഭവം നടക്കുന്നത്‌. 1993 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലായിരുന്നു നിധി വേട്ടയുടെ പസിൽ ഉണ്ടായിരുന്നത്‌. സ്വർണ്ണ മൂങ്ങയുടെ കൃത്യമായ സ്ഥാനം കണ്ടെത്തുകയായിരുന്നു പസിൽ.   പുസ്തകത്തിലെ 12 പസിലുകളാണുള്ളത്‌. 11 പസിലുകൾ വരെ പങ്കെടുത്ത എല്ലാവരും പൂർത്തിയാക്കിയിരുന്നു. എന്നാൽ 12-ാമത്തെ പസിൽ പൂർത്തിയാക്കിയാൽ മാത്രമേ സ്വർണ മൂങ്ങയെ കണ്ടെത്താനാകുകയുള്ളൂ. അതിന്‌ ഇതുവരെ ആരും ഉത്തരം നൽകിയിരുന്നില്ല. എന്നാൽ ഇതിനായി വെബ്‌സൈറ്റ് തുറന്നതോടെ ദിവസങ്ങള്‍ക്കകം മൂങ്ങയെ കണ്ടെത്താനായി.

 1993ൽ പ്രസിദ്ധീകരിച്ച കടങ്കഥകളുടെ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് "ഓൺ ദി ട്രെയിൽ ഓഫ് ദി ഗോൾഡൻ ഔൾ" എന്ന വേട്ടയാടൽ. 1993-ൽ  റെജിസ് ഹൗസറും ആർട്ടിസ്റ്റ് മൈക്കൽ ബെക്കറും ചേർന്നാണ്‌ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

ഈ പസിലിൽ പറയുന്ന മൂങ്ങയെ നിർമിച്ചിരിക്കുന്നത്‌  3 കിലോ സ്വർണ്ണവും 7 കിലോ വെള്ളിയും കൊണ്ടാണ്‌. മൂങ്ങയുടെ മുഖത്ത് ഡയമണ്ട് ചിപ്പുകളുമുണ്ട്‌. 126,000 പൗണ്ട് (1.39 കോടി രൂപ) ആണ് ഇതിന്റെ മൂല്യം.

കിറ്റ് വില്യംസിന്റെ 1979 ലെ കടങ്കഥകളുടെ പുസ്തകമായ ദി മാസ്‌ക്വറേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് റെജിസ് ഹൗസറും മൈക്കൽ ബെക്കറും ഈ പുസ്തകം രചിക്കുന്നത്‌.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top