13 November Wednesday

പാക്കിസ്ഥാനിൽ മലിനീകരണം രൂക്ഷം; വായു നിലവാരം 2,000 കടന്നു: സ്കൂളുകൾ അടച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ഇസ്ലാമാബാദ് > പാക്കിസ്ഥാനിൽ വായുമലിനീകരണം രൂക്ഷമാകുന്നു. വായു നിലവാരം 2,000 കടന്നു. വായു നിലവാരം ​ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സ്കൂളുകളും പാർക്കുകളും അടച്ചിടാൻ പഞ്ചാബ് സർക്കാർ നിർദേശം നൽകി. 10 ദിവസത്തേക്കാണ് അടച്ചിടുക. ലാഹോർ‌, ​ഗുജ്രൻവാല, ഫൈസലാബാദ്, മുൾട്ടാൻ, ഷൈഖുപുര, കസൂർ, നരോവാൾ, സിയാൽക്കോട്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിയന്ത്രണം ബാധകമാണ്. വെള്ളിയാഴ്ച മുതലാണ് പാർക്കുകളും സ്‌കൂളുകളും അടച്ചുള്ള നിയന്ത്രണം നിലിവിൽ വന്നത്.

മുൾട്ടാനിലാണ് വായു നിലവാരം ഏറെ ​ഗുരുതരമായ അവസ്ഥയിലെത്തിയത്. 2,135 ആണ് എയർ ക്വാളിറ്റി ഇൻഡക്സിൽ രേഖപ്പെടുത്തിയത്.  ദീപാവലിക്ക് ശേഷം ഡൽഹിയിലും മുംബൈയിലും വായുമലിനീകരണ തോതും അതീവഗുരുതരമായിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും വ്യക്തമാക്കിയിരുന്നു. ഇത് കൂടുതൽ ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്. എക്യൂഐ 400 കടന്നാൽ അതീവ ​ഗുരുതരമെന്ന കാറ്റ​ഗറിയിലാണ് ഉൾപ്പെടുത്തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top