21 December Saturday

പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം; 26 പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ഇസ്ലാമാബാദ് > പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 26 പേര്‍ മരിച്ചു. 40ലധികം പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. പരിക്കേറ്റവരില്‍ പലരുടെയും നില ​ഗുരുതരമാണ്.

സൈനിക ഉദ്യോ​ഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്ന് പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് പുറപ്പെടാനൊരുങ്ങുമ്പോഴാണ് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായത്. സൂയിസൈഡ് ബോംബ് സ്ഫോടനമാണ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top