14 November Thursday

പാക്കിസ്ഥാനിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ്‌ മറിഞ്ഞു 26; മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കറാച്ചി>  വടക്കൻ  പാക്കിസ്ഥാനിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ്‌ മറിഞ്ഞ്‌ വരൻ ഉൾപ്പെടെ 26 പേർ മരിച്ചു.  ചൊവ്വാഴ്ചയാണ്‌ അപകടം ഉണ്ടായത്‌.   അമിത വേഗത്തിലായിരുന്ന ബസ്‌ സിന്ധു നദിയിൽ മറിയുകയായിരുന്നു.

പഞ്ചാബ് പ്രവിശ്യയിലെ ചക്‌വാളിലേക്ക് ബസ് പോകുന്നതിനിടെ ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിൽ വച്ചാണ് അപകടമുണ്ടായതെന്ന് സർക്കാർ വക്താവ് ഫൈസുല്ല ഫർഖാൻ പറഞ്ഞു. മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഇതുവരെ ഒരു സ്ത്രീയെ മാത്രമാണ് ജീവനോടെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. വധുവാണ്‌ രക്ഷപ്പെട്ടതെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപ്പെട്ടയാളുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
 
സംഭവത്തിൽ പാക്‌ പ്രസിഡന്റ്‌ ആസിഫ് അലി സർദാരി അനുശോചനം രേഖപ്പെടുത്തി. കാണാതായ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ അദ്ദേഹം രക്ഷാപ്രവർത്തകരോട് ആവശ്യപ്പെട്ടു.

മോശം അടിസ്ഥാന സൗകര്യങ്ങളും ട്രാഫിക് നിയമങ്ങളോടും സുരക്ഷാ മാനദണ്ഡങ്ങളോടും ഉള്ള അവഗണന കാരണം പാക്കിസ്ഥാനിൽ റോഡപകടങ്ങൾ സാധാരണമാണ്. ആഗസ്തിൽ രണ്ട്  ബസ് അപകടങ്ങളിലായി 36 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top