റാമള്ള> യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്‌തീൻ തടവുകാരുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോർട്ട്. ഏഴിനു മുമ്പ് ഏകദേശം 5,200 പലസ്തീൻകാരാണ് ഇസ്രയേൽ ജയിലുകളിൽ ഉണ്ടായിരുന്നത്. ഇത് പതിനായിരത്തിലധികം ആളുകളായി ഉയർന്നതായി പലസ്തീൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, 4,000 തൊഴിലാളികളെ ഗാസയിൽനിന്ന് അറസ്റ്റ് ചെയ്‌ത് സൈനിക താവളങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.
അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഒറ്റരാത്രികൊണ്ട് സൈന്യം നടത്തിയ റെയ്ഡുകളിൽ 1,070 പലസ്തീൻകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസയിൽ നിന്നുള്ള ഭൂരിഭാഗം ആളുകളും തെക്കൻ നഖാബ് മരുഭൂമിയിലെ ബീർ അൽ-സബെയ്‌ക്ക് (ബെയർ ഷെവ) സമീപമുള്ള സ്‌ഡെ ടെയ്‌മാൻ എന്ന സൈനിക താവളത്തിലാണ് തടവിൽ കഴിയുന്നത്. റാമള്ളയ്ക്ക് സമീപമുള്ള ഓഫർ ജയിലിലും അധിനിവേശ കിഴക്കൻ ജറുസലേമിലെ അനറ്റ ഗ്രാമത്തിനടുത്തുള്ള അനാട്ടോട്ട് സൈനിക ക്യാമ്പിലും നൂറുകണക്കിന് ആളുകൾ തടവിൽ കഴിയുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..