27 December Friday

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


വാഷിങ്‌ടൺ
ഇസ്രയേലിന്റെ വംശഹത്യയ്ക്ക്‌ അറുതിവരുത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌   ആയിരങ്ങൾ അണിനിരന്ന വാഷിങ്ടണിലെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി മാധ്യമപ്രവർത്തകന്റെ പ്രതിഷേധം. സാമുവൽ മെന ജൂനിയർ എന്ന ഫോട്ടോഗ്രാഫറാണ്‌ ശനിയാഴ്‌ച വൈറ്റ്‌ ഹൗസിനുമുന്നിൽ ആത്മാഹൂതിക്ക്‌ ശ്രമിച്ചത്‌.

ഗാസയിലെ വംശഹത്യ അവഗണിച്ച്‌ കള്ളപ്രചാരണങ്ങൾക്ക്‌ കൂട്ടുനിൽക്കുകയാണെ്‌ മാധ്യമങ്ങൾ ചെയ്യുന്നതെന്ന്‌ ഇടതുകൈയിൽ തീപടരുന്നതിനിടെ സാമുവൽ വിളിച്ചുപറഞ്ഞു. പ്രക്ഷോഭകരും പൊലീസും ചേർന്ന്‌ ഉടൻതന്നെ തീയണച്ചു. തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമുവലിന്‌ ഗുരുതര പരിക്കുകളില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു. വാഷിങ്‌ടൺ, ന്യൂയോർക്ക്‌, ലൊസ്‌ ആഞ്ചൽസ്‌ എന്നിവിടങ്ങളിൽ അടിയന്തര വെടിനിർത്തലാവശ്യപ്പെട്ടുകൊണ്ട്‌ വൻപ്രകടനങ്ങൾ നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top