22 December Sunday

പെഗാസസ്‌ ചോര്‍ത്തല്‍: ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ 
കുറ്റക്കാരെന്ന് യുഎസ് കോടതി

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

വാഷിങ്‌ടൺ
പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയര്‍ ഉപയോ​ഗിച്ച് വിവരം ചോര്‍ത്തിയ കേസില്‍ ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എൻഎസ്‌ഒ കുറ്റക്കാരാണെന്ന്‌ അമേരിക്കൻ കോടതി കണ്ടെത്തി. 1400 ഫോണുകളിലെ വാട്സാപ് സേവനം തടസ്സപ്പെടുത്തിയ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട്‌ വാട്സാപ് 2019ൽ നൽകിയ കേസിലാണ് വിധി.

മറ്റുള്ളവരുടെ വാട്സാപ് ഇടപാടുകൾ നിരീക്ഷിക്കാൻ എൻഎസ്‌ഒ സോഫ്‌റ്റ്‌വെയർ അവസരമൊരുക്കിയതായി കോടതി സ്ഥിരീകരിച്ചു. നഷ്ടപരിഹാരത്തിനായി വിചാരണ നടപടികൾ ആരംഭിക്കാമെന്നും ഓക്ക്‌ലാൻഡിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള സൈബർ സുരക്ഷാ വിദഗ്ധര്‍ വിധിയെ സ്വാഗതം ചെയ്തു.ഉപയോക്താക്കൾ വാങ്ങിയ സോഫ്‌റ്റ്‌വെയർ കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിച്ചാൽ തങ്ങൾക്ക്‌ ഉത്തരവാദിത്വമില്ലെന്ന എൻഎസ്‌ഒ വാദം കോടതി അംഗീകരിച്ചില്ല.

 2021ൽ ഇന്ത്യയിലും പ്രതിപക്ഷ പാർടികളുടെ നേതാക്കള്‍ അടക്കമുള്ളവരുടെ ഫോൺ പെഗാസസ്‌ ഉപയോഗിച്ച്‌ ചോർത്തിയിരുന്നു. എന്നാൽ,എന്‍എസ്ഒയില്‍ നിന്ന് പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയര്‍ വാങ്ങിയെന്നോ ഇല്ലെന്നോ വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top