22 November Friday

സ്പെയിനിൽ ട്രെൻഡിങ്ങായി പൈനാപ്പിൾ ഡേറ്റിങ്

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

സ്പെയിൻ > സ്പെയിനിലെ പൈനാപ്പിൾ കൊണ്ടുള്ള  പുതിയ ഡേറ്റിങ് ട്രെൻഡാണ് ഇപ്പോൾ ചർച്ചയാവുന്നത്. നിങ്ങൾ അവിവാഹിതരാണോ ? പങ്കാളിയെ തേടുന്നുണ്ടോ ? സ്പെയിനിലെ സൂപ്പർമാർക്കറ്റുകളിൽ നിങ്ങൾക്ക് എളുപ്പത്തിൽ പങ്കാളിയെ കണ്ടെത്താം. എങ്ങനെയെന്നല്ലേ.

ഒരു പൈനാപ്പിൾ എടുത്ത് തലകീഴായി ട്രോളിയിൽ വെക്കുക. നിങ്ങളെപ്പോലെ പങ്കാളിയെ തേടുന്ന മറ്റുള്ളവർക്ക് ഇതൊരു സി​ഗ്നലാണ്. അങ്ങനെ പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും ഒക്കെ ഷോപ്പിംഗിനിടയിൽ തന്നെ അവസരം കിട്ടും.

നടി വിവി ലിൻ ടികിടോക്കിൽ തുടങ്ങിവച്ച ഈ ഡേറ്റിങ് ട്രെൻഡിന് പിറകെയാണ് ഇപ്പോൾ യുവാക്കൾ. മെർക്കഡോണ സൂപ്പർ മാർക്കറ്റ് ശൃംഖലയാണ് ഈ ഓഫ് ലൈൻ ഡേറ്റിംഗ് ജനപ്രിയമാക്കിയത്. പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പൈാപ്പിള്‍ വില്പനയും വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top