ഫ്‌ളോറിഡ
പൊളാരിസിസ് ഡോൺ ദൗത്യത്തിന്റെ ഭാഗമായി രണ്ട് ബഹിരാകാശ സഞ്ചാരികൾ സ്‌പെയ്‌സ് വാക്ക് നടത്തി. ഭൂമിയിൽനിന്ന് 800 കിലോമീറ്റർ ഉയരത്തിലുള്ള ഡ്രാഗൺ പേടകത്തിൽനിന്ന് വ്യാഴം പകൽ നടന്ന സ്‌പെയ്‌സ് വാക്ക് മൂന്നു മണിക്കൂറിലധികം നീണ്ടു. മിഷൻ കമാൻഡർ ജേർഡ് ഐസക്ക് മാനാണ് ആദ്യം പേടകത്തിന് പുറത്തിറങ്ങിയത്. തുടർന്ന് മിഷൻ സ്‌പെഷ്യലിസ്‌റ്റായ സാറാ ഗില്ലിസും. സ്‌പേയ്‌സ് വാക്ക് വിജയകരമാണെന്ന് സ്‌പെയ്‌സ് എക്‌സ് അറിയിച്ചു. ബഹിരാകാശത്ത് ആദ്യ കൊമേർഷ്യൽ- സ്‌പെയ്‌സ് വാക്ക് നടത്തിയ സ്വകാര്യ കമ്പനിയായി സ്‌പെയ്‌സ് എക്‌സ് മാറി. മിഷൻ പൈലറ്റ് സ്‌കോട്ട് പൊറ്റിറ്റ്, മിഷൻ സ്‌പെഷ്യലിസ്റ്റ് അന്ന മേനോനും ദൗത്യത്തിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..