ഗാസ സിറ്റി > വടക്കൻ ഗാസയിൽ അവസാനഘട്ട പോളിയോ വാക്‌സിനേഷൻ പുനരാരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് വാക്‌സിനേഷൻ കാമ്പയിൻ പദ്ധതിയിട്ടിരുന്നത്. രണ്ടാം ഘട്ടം നടപ്പാക്കാൻ ഒക്ടോബറിൽ നിശ്ചയിച്ചിരുന്നെങ്കിലും ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നതോടെ കൂട്ട പാലായനങ്ങൾ നടന്നതും പ്രദേശത്തേക്ക് യുഎൻ ഏജൻസികൾക്ക് എത്താൻ കഴിയാതിരുന്നതും വാക്‌സിനേഷൻ വൈകിപ്പിച്ചു.
കഴിഞ്ഞ ആഗസ്തിലാണ് ഇരുപത്തിയഞ്ച് വർഷത്തിനിടെയുള്ള ആദ്യത്തെ പൊളിയോ കേസ് ഗാസയിൽ റിപ്പോർട്ട് ചെയ്യുന്നത്. രോഗം ബാധിച്ച കുട്ടിയുടെ ശരീരം തളർന്നു പൊയിരുന്നു. ഈ സംഭവമാണ് ഗാസയിൽ പൊളിയോ വാക്‌സിനേഷൻ കാമ്പയിൽ നടത്താൻ പ്രചോദനമായത്. മൂന്ന് ദിവസത്തേക്കാണ് ഗാസയിൽ അവസാന ഘട്ട വാക്‌സിനേഷൻ ക്യാമ്പ് നടക്കുന്നത്.
വടക്കൻ ഗാസയിലെ പട്ടണങ്ങളായ ജബലിയ, ബെയ്ത് ലാഹിയ, ബെയ്ത് ഹനോൺ എന്നിവിടങ്ങളിൽ പത്തുവയസിൽ താഴെയുള്ള 15,000ഓളം കുട്ടികൾ ഇപ്പോഴും കാമ്പയിന്റെ ഭാഗമായിട്ടില്ല. 119,000 കുട്ടികൾക്ക് രണ്ടാം ഘട്ടത്തിൽ വാക്‌സിനേഷൻ നൽകാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ പത്ത് വയസിൽ താഴെയുള്ള 559,000 കുട്ടികൾക്കാണ് പൊളിയോ വാക്‌സിൻ നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..