22 December Sunday

ഗാസയിലും ലബനനിലും ഇസ്രയേൽ നടത്തുന്ന ആക്രമണം അധാർമികം: മാർപാപ്പ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

വത്തിക്കാൻ സിറ്റി > ​ഗാസയിലും ലബനനിലും ഇസ്രയേൽ നടത്തുന്ന ആക്രമണം അധാർമികമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. യുദ്ധത്തിന്റെ നിയമങ്ങളൊന്നും പാലിക്കാതെയാണ് ഇസ്രയേൽ ​ഗാസയിലും ലബനനിലും ആക്രമണം നടത്തുന്നതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.

പ്രതിരോധത്തി​ന്‍റെ ആവശ്യകതയെപ്പറ്റി പറഞ്ഞ മാർപാപ്പ അടിയന്തര വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, ഗാസയ്ക്ക് മാനുഷിക സഹായം നൽകൽ എന്നിവയെപ്പറ്റിയും സംസാരിച്ചു. ഇസ്രായേലി​ന്‍റെ പേര് പരാമർശിക്കാതെയായിരുന്നു മാർപ്പാപ്പയുടെ പ്രസം​ഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top