22 December Sunday

വൈദികരുടെ ലൈം​ഗികാതിക്രമം: അതിജീവിതകൾക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനമായി ലോസാഞ്ചലസ് അതിരൂപത

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ലോസ് ഏഞ്ചൽസ് > വൈദികരുടെ ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയായ അതിജീവിതകൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനവുമായി ലോസ് ഏഞ്ചൽസ് അതിരൂപത. 1353 പരാതിക്കാർക്കായി 880 മില്യൺ ഡോളർ നൽകുമെന്നാണ് ലോസ് ഏഞ്ചൽസ് കത്തോലിക്കാ അതിരൂപത അറിയിച്ചിട്ടുള്ളത്. തുക പരാതികാർക്ക് ചെറിയൊരു ആശ്വാസമാകും എന്ന് പറഞ്ഞാണ് ആർച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് ബുധനാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.

കാലിഫോർണിയയിലെ നിയമത്തിന് പിന്നാലെ വലിയ രീതിയിൽ കത്തോലിക്കാ സഭാ സ്ഥാപനങ്ങൾ പാപ്പരായതായുള്ള ഹർജികൾ ഫയൽ ചെയ്യുന്നതിനിടയിലാണ് ലോസ് ഏഞ്ചൽസ് അതിരൂപതയുടെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top