കാംബ്രിഡ്‍ജ്> കോളേജ് മാഗസിനിൽ പലസ്തീൻ അനുകൂല ലേഖനം എഴുതിയ ഇന്ത്യൻ വംശജനായ പിഎച്ച്‌ഡി വിദ്യാർഥിയെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) സസ്പെൻഡ് ചെയ്തു. കോളേജ് കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട പ്രഹ്ലാദ് അയ്യങ്കാറിനെ 2026 ജനുവരി വരെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതിനകം പ്രഹ്ലാദിന്റെ അഞ്ച് വർഷത്തെ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഗ്രാജ്വേറ്റ് റിസർച്ച് ഫെലോഷിപ്പ് അവസാനിപ്പിക്കും.
പലസ്‌തീൻ അനുകൂല മുന്നേറ്റത്തെ കുറിച്ച് അയ്യങ്കാർ എഴുതിയ ഒരു ഉപന്യാസം ലിഖിത വിപ്ലവം എന്ന മൾട്ടി ഡിസിപ്ലിനറി വിദ്യാർഥി മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാർഥിയുടെ എഴുത്ത് കാമ്പസിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതാണെന്നാണ് എംഐടിയുടെ വാദം. മാസികയും നിരോധിച്ചു. അമേരിക്കയിലുടനീളമുള്ള കാമ്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്ന് അയ്യങ്കാർ സസ്പെൻഷനോട് പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..