വാഷിങ്ടൺ> അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്കുശേഷമാണ് ഖത്തറിന്റെ നയം മാറ്റം. 10 ദിവസം മുമ്പാണ് ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
2012 മുതൽ ഹമാസിന്റെ പൊളിറ്റിക്കൽ ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തർ തലസ്ഥാനമായ ദോഹയിലാണ്. ബന്ദികളെ മോചിപ്പിക്കാനുള്ള നിർദേശങ്ങൾ നിരന്തരം നിരസിക്കുന്ന ഹമാസിന്റെ നേതാക്കൾക്ക് അമേരിക്കൻ സഖ്യ രാജ്യങ്ങളിൽ അഭയം നൽകരുതെന്ന മുന്നറിയിപ്പും ഖത്തറിന് നൽകി. ഹമാസ് നേതാക്കളെ രാജ്യത്തുനിന്ന് പുറത്താക്കാൻ ഖത്തറിനോട് നിർദേശിക്കണം എന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർടിയുടെ 14 സെനറ്റർമാർ സ്‌റ്റേറ്റ് ഡിപ്പാർട്‌മെന്റിന് കത്ത് നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..