വാഷിങ്‌ടൺ > ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും. മൂന്ന് ദിവസത്തേക്കാണ് മോദി സന്ദർശനം നടത്തുന്നത്. യു എൻ ജനറൽ അസംബ്ലി അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ന് രാത്രി 7.45ന് ഫിലാഡെൽഫിയ ഇന്റർനാഷണൽ എയർപ്പോർട്ടിൽ നരേന്ദ്ര മോദിഎത്തുമെന്നാണ് വിവരം.
നാലാമത് ക്വാഡ് ഉച്ചകോടി ഇന്ന് അമേരിക്കയിലെ ഡെലവെയറിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ആന്റണി അൽബനീസ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥിയുമായ കമല ഹരിസും തമ്മിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയുടെ യു എസ് സന്ദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..