17 September Tuesday

കുർസ്ക് ആണവനിലയം സന്ദർശിച്ച്‌ 
അന്താരാഷ്ട്ര 
ആണവോർജ 
ഏജന്‍സി മേധാവി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


മോസ്കോ
ഉക്രയ്‌ൻ മുന്നേറ്റം തുടരുന്ന റഷ്യയിലെ കുർസ്കിലെ ആണവനിലയം സന്ദർശിച്ച്‌ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫേൽ ഗ്രോസി. റഷ്യ ഉക്രയ്‌ൻ അതിർത്തിപ്രദേശത്തെ ആണവനിലയങ്ങൾക്ക്‌ സമീപം ആക്രമണം നടക്കുന്നതിൽ സംഘടന ആശങ്കയറിയിച്ചു.  2022ൽ റഷ്യ കിഴക്കൻ ഉക്രയ്‌നിലെ സപോറിഷിയ ആണവനിലയവും വടക്കൻ ഉക്രയ്‌നിലെ പ്രവർത്തനരഹിതമായ ചെർണോബിൽ ആണവനിലയവും പിടിച്ചെടുത്തിരുന്നു.

കുർസ്കിലെ ആണവനിലയം ആക്രമിക്കുവാൻ ഉക്രയ്‌ൻ ശ്രമിക്കുന്നതായി റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ ആരോപിച്ചിരുന്നു. ആണവനിലയത്തിനു സമീപത്തുനിന്നും ഡ്രോൺ അവശിഷ്ടങ്ങൾ ലഭിച്ചതായി റഷ്യ ഐഎഇഎയെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top