അങ്കാറ
ഗാസയിൽ വംശഹത്യ തുടരുന്ന ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിപ് എര്‍ദോഗന്‍. അസര്‍ബൈജാനില്‍നിന്നുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. തന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി സർക്കാർ ഇസ്രയേലുമായി ഒരു ബന്ധവും തുടരില്ല. ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഭാവിയിലും ഇതിൽ മാറ്റമുണ്ടാകില്ലെന്നും എര്‍ദോഗന്‍ പറഞ്ഞു.
കഴിഞ്ഞ മേയില്‍ തുർക്കി ഇസ്രയേലിനുമേല്‍ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നയതന്ത്ര ബന്ധം തുടർന്നിരുന്നു. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ കഴിഞ്ഞ വർഷം തുർക്കി തിരിച്ചുവിളിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..