22 December Sunday

ബംഗ്ലാദേശിൽ പുതിയ ചീഫ്‌ ജസ്‌റ്റിസ്‌ സ്ഥാനമേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ധാക്ക> ബംഗ്ലാദേശിന്റെ പുതിയ ചീഫ്‌ ജസ്‌റ്റിസായി സയ്യെദ്‌ റെഫാത്‌ അഹ്‌മദ്‌ അധികാരമേറ്റു. നിലവിൽ സുപ്രീം കോടതിയിൽ ഹൈക്കോർട്ട്‌ ഡിവിഷനിലെ ഏറ്റവും മുതിർന്ന ജഡ്‌ജിയാണ്‌. ഞായറാഴ്ച പ്രസിഡന്റിന്റെ വസതിയിലായിരുന്നു സത്യപ്രതിജ്ഞ.

ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്‌ മൊഹമ്മദ്‌ യൂനുസ്‌ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ്‌ മൊഹമ്മദ്‌ ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രക്ഷോഭകർ സുപ്രീംകോടതി ഉപരോധിച്ച്‌ രാജി ആവശ്യപ്പെട്ടതോടെ ചീഫ്‌ ജസ്‌റ്റിസായിരുന്ന ഉബൈദുൾ ഹസ്സൻ ശനിയാഴ്ച പദവിഒഴിഞ്ഞിരുന്നു. മറ്റ്‌ അഞ്ച്‌ ജഡ്‌ജിമാരും രാജിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top