22 December Sunday

‘ടാർസൻ’ താരം 
റോൺ ഇലി വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


ലൊസ്‌ ആഞ്ചലസ്‌
വിഖ്യാത കഥാപാത്രം ടാർസന്‌ വെള്ളിത്തിരയില്‍ ജീവനേകിയ ഹോളിവുഡ്‌ നടൻ റോൺ ഇലി (86) അന്തരിച്ചു. ലൊസ്‌ ആഞ്ചലസിലെ വസതിയില്‍ സെപ്റ്റംബര്‍ 29-നായിരുന്നു അന്ത്യമെന്ന്‌ മകൾ ക്രിസ്റ്റെൻ കാസലെ ഇലി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു.

രോഗബാധിതനായി വിശ്രമത്തിലായിരുന്നു. 62കാരിയായ ഭാര്യ വലേരി ലുന്‍ഡീന്‍ ഇലിയെ 2019ല്‍  മകന്‍ കാമറണ്‍ കുത്തിക്കൊലപ്പെടുത്തുന്നത് അദ്ദേഹത്തിന് കണ്ടുനില്‍ക്കേണ്ടിവന്നിരുന്നു. മുപ്പതുകാരനായ മകനെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു. ഈ സംഭവം അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. നിരായുധനായ കാമറണിനെ പൊലീസ് കൊന്നതിനെതിരെ പിന്നീട് അദ്ദേഹം രം​ഗത്തുവരികയുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top