മോസ്‌ക്കോ> പടിഞ്ഞാറന്‍ രാജ്യങ്ങളാണ് ആണവയുദ്ധം ആഗ്രഹിക്കുന്നതെന്നും റഷ്യയുടെ തലയിലത് കെട്ടിവയ്‌ക്കേണ്ടെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. മൂന്നാം ലോക മഹായുദ്ധമെന്നാല്‍ ആണവയുദ്ധമാണെന്നും സര്‍വ നാശമാകും ഫലമെന്നും കഴിഞ്ഞ ദിവസം ലാവ്‌റോവ് പ്രതികരിച്ചതിന് പിന്നാലെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളാണ് 'യുദ്ധക്കൊതി'യന്‍മാര്‍ എന്ന തരത്തില്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഒരു പ്രകോപനവും സൃഷ്‌ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാവ്‌റേവ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കയെ ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബൊണപ്പാര്‍ട്ടിനോടും അഡോള്‍ഫ് ഹിറ്റ്‌ലറോടും സെര്‍ജി ലാവ്‌റോവ് താരതമ്യപ്പെടുത്തി. അവരവരുടെ കാലത്ത് രണ്ട് പേരും യൂറോപ്പിനെ കീഴ്‌പ്പെടുത്താനാണ് ശ്രമിച്ചത്. അമേരിക്കയാണിപ്പോഴത് ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു
റഷ്യക്കെതിരെ സൗഹാര്‍ദപരമല്ലാത്ത നിലപാട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ രാജ്യത്തെ ആണവായുധ സൈനിക സേനയോട് ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് ഞായറാഴ്‌ച പുഡിന്‍ പറഞ്ഞിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..